FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
അറിവിൻറെ അഗ്നി തെളിയിച്ചു കൊണ്ട് കൂട്ടക്കനി സ്കൂളിൽ ബേക്കൽ ഉപജില്ലാതല പ്രവേശനോത്സവം നടന്നു .പുതിയ ഉടുപ്പിട്ട് ചിണുങ്ങി കരഞ്ഞുകൊണ്ട് ഒന്നാം തരത്തിലേക്ക് പുതുതായി എത്തിച്ചേര്ന്ന കൂട്ടുകാരെ വരവേൽക്കാൻ ചെണ്ട വാദ്യവുമായി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു.ബാലൂണ്കളും  കിരീടവും സമ്മാനങ്ങളും സ്വീകരിച്ചു സന്തോഷത്തോടെ അവർ ഒന്നാം തരത്തിലേക്ക് പിച്ചവച്ചു.ഉദുമ M L A .കെ .കുഞ്ഞിരാമൻ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .എം .ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.A E O രവിവർമൻ സ്വാഗതം പറഞ്ഞു.ശ്രീ കെ വി ഭാസ്കരൻ ഉപഹാരങ്ങൾ നൽകി.ഫുൾ A പ്ലസ്‌ നേടിയ രസ്ന ,U S S നേടിയ ഇല്ല്യാസ് L S S നേടിയ ജ്യോതിശ്രീ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കുന്നൂച്ചി കുഞ്ഞിരാമൻ കാഷ് അവാർഡും ഉപഹാരവും നൽകി.ശ്രീ ടി നാരായണൻ ശ്രീ ശിവാനന്ദൻ എന്നിവര് ആശംസകൾ അർപിച്ചു .തുടർന്ന് പൊന്പുലരി പാക്കം അവതരിപ്പിച്ച നടന്പട്ടുകൾ അരങ്ങേറി....

No comments:

Post a Comment