വയനാവാരത്തിൽ കുട്ടികളുമായി അനുഭവങ്ങള പങ്കുവച്ചു ഡോ. പി.കെ ജയരാജ്
കൂട്ടക്കനി:വാ യനവാരത്തിൻറെ ഭാഗമായി കുട്ടികളുമായി അനുഭവങ്ങൾ പങ്കുവയ്ക്കാനായി കേരള സ്റ്റേറ്റ് ഇംഗ്ലീഷ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി ഡോ.പി .കെ .ജയരാജൻ കൂട്ടക്കനിയിലെത്തി .കൂട്ടക്കനീ ഗവ.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .വായിക്കാൻ പഠിക്കാൻ എണ്‍പത്തിയാറാം വയസ്സിലും ഒന്നാം ക്ലാസ്സിൽ ചേരാൻ പോകുന്ന കെനിയൻ മുത്തച്ഛൻറെ കഥ പറഞ്ഞ് പുസ്തകത്തിന്റെ ഉള്ളറകളിലേക്ക് എങ്ങനെ കയറിചെല്ലണം എന്ന് കുട്ടികൾ ക്ക് പറഞ്ഞുകൊടുത്തുകൊണ്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനം അദ്ദേഹം നിർവഹിച്ചു .ചടങ്ങിൽ കൂട്ടക്കനിയിലെ മികച്ച ജൈവ കർഷകനും വായനക്കാരനുമായ പി . വി. കോരൻ റംസാൻ മാസത്തിൽ മാനവസൗഹാർദ്ദം വിഭാവനം ചെയ്തുകൊണ്ട് ബൈബിൾ,ഖുറാൻ,ഭഗവദ്ഗീത എന്നീ മൂന്നു ഗ്രന്ഥങ്ങൾ സ്കൂൾ ലൈബ്രേറിയൻ ബിജുകുമാറിന് കൈമാറി.ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.കെ.ഗോപകുമാർ അധ്യക്ഷനായി രാജേഷ് കൂട്ടക്കനി സ്വാഗതവും ടി.ബിന്ദു നന്ദിയും പറഞ്ഞു .

No comments:
Post a Comment