FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------

പരിസ്ഥിതി ദിനത്തിൽ കൂട്ടക്കനിക്കായി  കറിവേപ്പില തോട്ടം ഒരുക്കി കുട്ടികൾ 
  

ക്കൂട്ടക്കനി : ഭൂമിയെ ആവോളം ചൂഷണം ചെയ്തു കറിവേപ്പില പോലെ പുറംതള്ളുന്ന പുതിയ കാലത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നാടിനു മാതൃകയാകുകയാണ് കൂട്ടക്കനി സ്കൂളിലെ കുട്ടികൾ.ഈ വർഷം പരിസ്ഥിതി ദിനത്തിൽ സ്കൂൾ പറമ്പിൽ നൂറു കറിവേപ്പില മരങ്ങൾ വളരുന്ന തോട്ടമുണ്ടാക്കനോരുങ്ങുകയാണ് സ്കൂൾ പരിസ്ഥിതി ക്ലബ്‌ .ഇതിനായുള്ള തൈകൾ പടിക്കാനത്തെ ഭാര്ഗവിയമ്മ ഇന്ന് സ്കൂളിൽ വിതരണം ചെയ്തു.കൂടാതെ ഓരോ കുട്ടിയുടെ വീടിലേക്കും തൈകൾ വിതരണം ചെയ്തു ഇങ്ങനെ ആയിരം കറിവേപ്പില തൈകളാണ് നാടിലുടനീളം നടുക.പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഹെഡ് മാസ്റ്റർ എം കെ ഗോപകുമാർ കുട്ടികൾക്ക് പരിസ്ഥിതി ദിന നൽകി .കെ വി ഭാസ്കരൻ ,മനോജ്‌ പിലിക്കോട് എന്നിവര് സംസാരിച്ചു .ദിലീപ് ,സൗമിനി,രാജേഷ്‌ കൂട്ടക്കനി എന്നിവര് നേതൃത്വം നൽകി .

No comments:

Post a Comment