FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
                                                                   Malayala manorama 




വയനാവാരത്തിൽ കുട്ടികളുമായി അനുഭവങ്ങള       പങ്കുവച്ചു ഡോ. പി.കെ ജയരാജ്‌ 

കൂട്ടക്കനി:വാ യനവാരത്തിൻറെ  ഭാഗമായി കുട്ടികളുമായി അനുഭവങ്ങൾ  പങ്കുവയ്ക്കാനായി കേരള സ്റ്റേറ്റ് ഇംഗ്ലീഷ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ  മേധാവി ഡോ.പി .കെ .ജയരാജൻ കൂട്ടക്കനിയിലെത്തി .കൂട്ടക്കനീ ഗവ.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .വായിക്കാൻ  പഠിക്കാൻ എണ്‍പത്തിയാറാം  വയസ്സിലും ഒന്നാം ക്ലാസ്സിൽ ചേരാൻ പോകുന്ന കെനിയൻ മുത്തച്ഛൻറെ കഥ പറഞ്ഞ്  പുസ്തകത്തിന്റെ ഉള്ളറകളിലേക്ക്  എങ്ങനെ കയറിചെല്ലണം  എന്ന് കുട്ടികൾ ക്ക് പറഞ്ഞുകൊടുത്തുകൊണ്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനം അദ്ദേഹം നിർവഹിച്ചു .ചടങ്ങിൽ കൂട്ടക്കനിയിലെ മികച്ച ജൈവ കർഷകനും വായനക്കാരനുമായ പി . വി. കോരൻ റംസാൻ മാസത്തിൽ മാനവസൗഹാർദ്ദം വിഭാവനം ചെയ്തുകൊണ്ട് ബൈബിൾ,ഖുറാൻ,ഭഗവദ്ഗീത എന്നീ മൂന്നു ഗ്രന്ഥങ്ങൾ സ്കൂൾ ലൈബ്രേറിയൻ ബിജുകുമാറിന്   കൈമാറി.ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.കെ.ഗോപകുമാർ അധ്യക്ഷനായി രാജേഷ്‌ കൂട്ടക്കനി സ്വാഗതവും ടി.ബിന്ദു നന്ദിയും പറഞ്ഞു .


പരിസ്ഥിതി ദിനത്തിൽ കൂട്ടക്കനിക്കായി  കറിവേപ്പില തോട്ടം ഒരുക്കി കുട്ടികൾ 
  

ക്കൂട്ടക്കനി : ഭൂമിയെ ആവോളം ചൂഷണം ചെയ്തു കറിവേപ്പില പോലെ പുറംതള്ളുന്ന പുതിയ കാലത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നാടിനു മാതൃകയാകുകയാണ് കൂട്ടക്കനി സ്കൂളിലെ കുട്ടികൾ.ഈ വർഷം പരിസ്ഥിതി ദിനത്തിൽ സ്കൂൾ പറമ്പിൽ നൂറു കറിവേപ്പില മരങ്ങൾ വളരുന്ന തോട്ടമുണ്ടാക്കനോരുങ്ങുകയാണ് സ്കൂൾ പരിസ്ഥിതി ക്ലബ്‌ .ഇതിനായുള്ള തൈകൾ പടിക്കാനത്തെ ഭാര്ഗവിയമ്മ ഇന്ന് സ്കൂളിൽ വിതരണം ചെയ്തു.കൂടാതെ ഓരോ കുട്ടിയുടെ വീടിലേക്കും തൈകൾ വിതരണം ചെയ്തു ഇങ്ങനെ ആയിരം കറിവേപ്പില തൈകളാണ് നാടിലുടനീളം നടുക.പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഹെഡ് മാസ്റ്റർ എം കെ ഗോപകുമാർ കുട്ടികൾക്ക് പരിസ്ഥിതി ദിന നൽകി .കെ വി ഭാസ്കരൻ ,മനോജ്‌ പിലിക്കോട് എന്നിവര് സംസാരിച്ചു .ദിലീപ് ,സൗമിനി,രാജേഷ്‌ കൂട്ടക്കനി എന്നിവര് നേതൃത്വം നൽകി .







അറിവിൻറെ അഗ്നി തെളിയിച്ചു കൊണ്ട് കൂട്ടക്കനി സ്കൂളിൽ ബേക്കൽ ഉപജില്ലാതല പ്രവേശനോത്സവം നടന്നു .പുതിയ ഉടുപ്പിട്ട് ചിണുങ്ങി കരഞ്ഞുകൊണ്ട് ഒന്നാം തരത്തിലേക്ക് പുതുതായി എത്തിച്ചേര്ന്ന കൂട്ടുകാരെ വരവേൽക്കാൻ ചെണ്ട വാദ്യവുമായി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു.ബാലൂണ്കളും  കിരീടവും സമ്മാനങ്ങളും സ്വീകരിച്ചു സന്തോഷത്തോടെ അവർ ഒന്നാം തരത്തിലേക്ക് പിച്ചവച്ചു.ഉദുമ M L A .കെ .കുഞ്ഞിരാമൻ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .എം .ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.A E O രവിവർമൻ സ്വാഗതം പറഞ്ഞു.ശ്രീ കെ വി ഭാസ്കരൻ ഉപഹാരങ്ങൾ നൽകി.ഫുൾ A പ്ലസ്‌ നേടിയ രസ്ന ,U S S നേടിയ ഇല്ല്യാസ് L S S നേടിയ ജ്യോതിശ്രീ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കുന്നൂച്ചി കുഞ്ഞിരാമൻ കാഷ് അവാർഡും ഉപഹാരവും നൽകി.ശ്രീ ടി നാരായണൻ ശ്രീ ശിവാനന്ദൻ എന്നിവര് ആശംസകൾ അർപിച്ചു .തുടർന്ന് പൊന്പുലരി പാക്കം അവതരിപ്പിച്ച നടന്പട്ടുകൾ അരങ്ങേറി....