FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------

ABOUT US





കൂട്ടക്കനി എന്നാ കൊച്ചു ഗ്രാമത്തിൽ 1927 ൽ  ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986  വരെ എൽ  പി സ്കൂളായി തലമുറകൾക്ക്  അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ  നാനൂറിൽപരം   കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ്‌ .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ  ഒരു വിദ്യലയമാണിത് ,2010 ൽ  കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ്‌ ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രമാവിദ്യാലയം  ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തെടിയെത്തുകയുണ്ടായി .ചരിത്രങ്ങൾ ഉറങ്ങുന്ന ബേക്കൽ കൊട്ടയുടെ സമീപത്തു പള്ളിക്കര പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഹരിത ഭാംഗികൊണ്ടും പ്രകൃതിരമണീയതകൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം .