FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------












ഇന്നലെ കൂട്ടക്കനിയിൽ നടന്ന മഹാ സംഗമം അക്ഷരാർത്ഥത്തിൽ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂടിച്ചേരലായിരുന്നു. MLA ശ്രീ.കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര അധ്യക്ഷയായി.DDE യു.കരുണാകരൻ പദ്ധതിരേഖ പ്രകാശനം ചെയ്തു. ജനപ്രതിനിധികളും,മറ്റു വിദ്യാഭ്യാസ വകുപ്പ് അധികാരികളും സംബന്ധിച്ചു: സ്പ്ല വിദ്യാലയ പദ്ധതിയിലേക്ക്.° സംഗമവേദിയിൽ വച്ച് 10 ലക്ഷം രൂപ സമാഹരിക്കുവാൻ സാധിച്ചു എന്നു പറയുമ്പോൾ ഈ നാട് എത്ര ആവേശത്തോടെയാണ് വിദ്യാലയത്തെ കാക്കാൻ മുന്നോട്ട് വരുന്നത് എന്നത് ഒരോരുത്തർക്കും അഭിമാനം നൽകുന്ന കാര്യമാണ്. അത്യന്തം ഹൃദയസ്പർശിയായിരുന്നു സംഗമം. മുൻ അധ്യാപകരും വിദ്യാർത്ഥികളുമൊക്കെ നിർവൃതിയോടെ സാക്ഷ്യം വഹിച്ചു ഈ മഹദ് സംഗമത്തിന് ...... എല്ലാവർക്കും നന്ദി



































ദേശസ്നേഹികൾക്ക് അർച്ചനയായി കൂട്ടക്കനിയുടെ വന്ദേ മാതരം സംഗീത ശിൽപം  

കൂട്ടക്കനി :എഴുപതാം സ്വാതന്ത്ര്യദിനത്തിൽ കൂട്ടാക്കനി സ്‌കൂളിലെ കുട്ടികൾ ഒരുക്കിയ വന്ദേ മാതരം സംഗീതശിൽപം ധീര ദേശാഭിമാനികൾക്ക് അർച്ചനയായി.സ്‌കൂളിലെ നാനൂറ് കുട്ടികൾ അണിനിരന്ന സംഗീതശില്പത്തിൽ ദേശീയപതാകയുടെ ത്രിവർണ നിറത്തിൽ കുട്ടികൾ വിവിധ രംഗങ്ങൾ ആവിഷ്കരിച്ചു.മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന സംഗീതശിൽപം സ്‌കൂൾ അധ്യാപകരായ രാജേഷ് കൂട്ടക്കനിയും പി.വി .ബാബുവുമാണ് അണിയിച്ചൊരുക്കിയത്.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്‌ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഇന്ദിര നിർവഹിച്ചു.വാർഡ് അംഗം ടി.ബിന്ദു,കുമാരൻ .കെ,ഗംഗാധരൻ എന്നിവർ സംസാരിച്ചു.പരിപാടിയിൽ മികച്ച കുട്ടികൾക്കുള്ള സഹൃദയ പാക്കത്തിന്റെ ഉപഹാരവും എൻഡോവ്മെന്റും നൽകി.ഹെഡ്മാസ്റ്റർ എം.കെ.ഗോപകുമാർ സ്വാഗതവും യു.പ്രഭ നന്ദിയും പറഞ്ഞു.