FLASH

ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ LP UP വിഭാഗങ്ങളിൽ കൂട്ടക്കനിക്ക് ഓവറോൾ മൂന്നാം സ്ഥാനം .നാടകം ഒന്നാം സ്ഥാനം,കവിത ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഒന്നാം സ്ഥാനം .LP നാടോടിനൃത്തം ഒന്നാം സ്ഥാനം ,മോണോ ആക്ട്‌ ഒന്നാം സ്ഥാനം ...... ------
പുസ്തകതാളിലെ കഥാകാരൻ നേരിട്ട് വന്നപ്പോൾ കുട്ടികൾക്ക് കൗതുകം 

കൂട്ടക്കനി : എഴാം തരത്തിലെ അടയ്ക്ക പെറുക്കുന്നവർ എന്ന കഥയുടെ കഥാകാരൻ കൂട്ടക്കനി സ്കൂളിലെ കുട്ടികളുമായി തന്റെ എഴുത്തനുഭവം പങ്കുവയ്കുവാനെത്തിയപ്പോൾ കുട്ടികൾക്ക് അത് വേറിട്ട ഒരു അനുഭവമായി .കഴിഞ്ഞ ദിവസം നടന്ന എഴാം തരം മലയാള പരീക്ഷയ്ക്ക് സന്തോഷ്‌ ഏച്ചിക്കാനവുമായി അഭിമുഖ സംഭാഷണം നടത്തുവാനുള്ള ചോദ്യങ്ങൾ തയ്യാറാക്കാനുള്ള ഒരു പ്രവർത്തനം ഉണ്ടായിരുന്ന.കുട്ടികൾ പരീക്ഷയ്ക്കായി ഉണ്ടാക്കിയ ചോദ്യങ്ങളുമായാണ് സന്തോഷ്‌ ഏച്ചിക്കാനവുമായി സംവദിച്ചത്.തന്റെ ഗ്രാമജീവിതത്തിന്റെ മങ്ങാത്ത അനുഭവപാഠങ്ങളാണ് കഥയുടെ വഴികളിൽ കൈപിടിച്ചുനടത്തിയതെന്നു സന്തോഷ്‌ കുട്ടികളോട് പറഞ്ഞു.പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യങ്ങളുമായി യഥാർത്ഥ എഴുത്തുകാരനുമായി അഭിമുഖം നടത്താൻ സാധിച്ചത് കുട്ടികൾക്ക് അപൂർവമായ അനുഭവമാണ്‌ നൽകിയത്.അവധി ദിവസമായിട്ടു പോലും കഥാകാരനെ കാണാൻ എല്ലാ കുട്ടികളും അധ്യാപകരും എത്തിയിരുന്നു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച പരിപാടിക്ക് സൗമിനി മണക്കാട്ട്‌ അധ്യക്ഷയായി ശൈലജ,ഷീജ,സുജയ എന്നിവർ നേതൃത്വം നൽകി .രാജേഷ് കൂട്ടക്കനി സ്വാഗതവും ബിന്ദു ടി നന്ദിയും പറഞ്ഞു. 




 House visit in connection with the programme "Vruthiyulla Veed vruthiyulla nad"